KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൈക്കൂലി കേസ് : കൊക്കയാർ പഞ്ചായത്തിൽ കോൺഗ്രസ് സമരത്തിന്

മുണ്ടക്കയം: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കൊക്കയാർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ. ദാനിയേൽ, അഴിമതിക്ക് കൂട്ടുനിന്ന ഇടത് പഞ്ചായത്ത് ഭരണസമിതി എന്നിവർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സമരം ഞായറാഴ്ച തുടങ്ങും. മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളിയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

വിവിധ മേഖലകളിൽ സാമ്പത്തികക്രമക്കേട് നടത്തിയെന്നു ആരോപണവിധേയരായ ഇടത് ഭരണസമിതിക്കു തുടരാൻ അർഹതയില്ല. s ഞായറാഴ്ച എട്ടിന്‌ അഴങ്ങാട്ടിൽനിന്നും ജനകീയവിചാരണയാത്ര ഡി.സി.സി. ജനറൽസെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനംചെയ്യും. യാത്ര വൈകീട്ട് അഞ്ചിന് ഏന്തയാറ്റിൽ സമാപിക്കും. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ടോണിതോമസ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

error: Content is protected !!