പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് മികച്ച പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി ; ഡോ.എൻ. ജയരാജ് എംഎൽഎ
പൊൻകുന്നം: കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് മികച്ച പരിഗണന നൽകുമെന്ന് ഗതാഗതമന്ത്രി അറിയിച്ചതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. നിയമസഭയിൽ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊൻകുന്നം ഡിപ്പോയിൽ ഉണ്ടായിരുന്ന അഞ്ച് ചെയിൻ സർവീസിൽ മൂന്നെണ്ണം നിലവിൽ പൊൻകുന്നം -പത്തനംതിട്ട ആയി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. പൊൻകുന്നം യൂണിറ്റിൽനിന്ന് ഒൻപതും പാലാ യൂണിറ്റിൽനിന്ന് ആറും ബസുൾപ്പെടെ 15-സർവീസ് പൊൻകുന്നം-പാല റൂട്ടിലൂടെയും പൊൻകുന്നം ഡിപ്പോയിൽനിന്ന് മുണ്ടക്കയം-കോട്ടയം റൂട്ടിൽ 12-ഷെഡ്യൂളിലായി 21-ട്രിപ്പും നടത്തുന്നതായി മറുപടിയിൽ അറിയിച്ചു.
പൊൻകുന്നം യൂണിറ്റിലെ ഭരണവും അക്കൗണ്ട്സുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ മാത്രമാണ് ജില്ലാ ഓഫീസിലേയ്ക്ക് മാറ്റിയത്.
സർവീസ് ഓപ്പറേഷൻ, ടി.ആൻഡ് സി.സംവിധാനം, കൺസഷൻ, പാസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊൻകുന്നം യൂണിറ്റിൽതന്നെ തുടരും. പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായരീതിയിൽ ഫ്യുവൽ റീട്ടെയിൽ ഔട്ട് ലെറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി അറിയിച്ചതായി ചീഫ് വിപ്പ് പറഞ്ഞു.