ചെളിക്കുണ്ടായി മാറിയ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ചെളിയിൽ കാൽകഴുകി പ്രതിഷേധ സമരം നടത്തി

മുണ്ടക്കയം ഈസ്റ്റ് : കൊടികുത്തി നിർമലഗിരി – കല്ലുകീറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ജനകീയ പ്രക്ഷോഭം നടത്തി.

40 ലക്ഷം രൂപ ലക്ഷം ഉപയോഗിച്ച് പണികഴിപ്പിച്ച നിർമ്മലഗിരി കല്ലുകീറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഏവരും ചേർന്ന് നടത്തിയ നടത്തിയ ജനകീയ പ്രക്ഷോഭത്തിൽ 200 ഓളം പേർ പങ്കെടുത്തു. നിർമ്മലഗിരി പള്ളിയിൽ നിന്നും ആരംഭിച്ച് പൊട്ടിപ്പൊളിഞ്ഞ ചെളികുണ്ടായി കിടക്കുന്ന റോഡിലോടെ നടന്ന നിർമ്മലഗിരി കവലയിലെത്തിയ പ്രതിഷേധക്കാർ, ഓരോരുത്തരായി ചെളിയിൽ കൂടി നടന്ന് കാലുകഴുകി പ്രതിഷേധം പ്രകടിപ്പിച്ചു.

പ്രതിഷേധത്തിൽ ജനകീയ സമിതി അംഗങ്ങളായ രഞ്ജിത്ത് മാളിയേക്കൽ , ടിജോമോൻ നരിക്കുഴി, എബിൻ പാലുക്കുന്നേൽ , ജയ്സൺ വർഗീസ് എന്നിവർ സംസാരിച്ചു.

ഇരുനൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. കൊടികുത്തി മുതൽ നിർമലഗിരി പാലം വരെ എത്തിക്കഴിഞ്ഞാൽ പിന്നെ ചെളിയിലുടെയാണു നാട്ടുകാരുടെ യാത്ര. അതിനാലാണ് ചെളിയിൽ കാൽ കഴുകി നാട്ടുകാർ സമരം നടത്തിയത്. സ്കൂൾ ബസുകൾ ഉൾപ്പെടെ ഈ വഴി വരാത്തതിനാൽ ജനം ദുരിതത്തിലായിരിക്കുകയാണ് .

ഇതിൽ മേൽ തുടർനടപടികൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടായില്ലെങ്കിൽ ദേശീയ പാത ഉപരോധം പോലുള്ള ബഹുജനപ്രക്ഷോഭങ്ങൾ നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു

error: Content is protected !!