പൊൻകുന്നം ടൗണിൽ തെരുവുനായ്ക്കൾ വിലസുന്നു

September 7, 2018 

പൊൻകുന്നം ∙ ആൾക്കാരെ വഴിനടത്താതെ തെരുവുനായ്ക്കൂട്ടങ്ങൾ. ഇതോടെ വ്യായാമം ചെയ്യാനിറങ്ങുന്നവരും പത്രവിതരണക്കാരും ഭീതിയിൽ. രാത്രിയിൽ വാഹന തിരക്കൊഴിഞ്ഞാൽ ടൗണും പരിസരവും തെരുവുനായ്ക്കൾ കയ്യടക്കും. പിന്നെ നടന്നും ബൈക്കിലും പോകുന്നവർ ടൗൺ ഒന്നു കടന്നുകിട്ടാൻ ഏറെ പണിപ്പെടും. നേരം പുലരുന്നതോടെ ടൗണിലും കവലകളിലും സജീവമാകുന്ന നായ്ക്കൂട്ടം കൂട്ടമായെത്തി കടിപിടി കൂടുന്നതും പതിവാണെന്നു കാൽനട യാത്രക്കാർ പറയുന്നു.

സൈക്കിളിലും ബൈക്കിലുമായി പോകുന്ന പത്രം–പാൽ വിതരണക്കാർ പേടിയോടെയാണ് ഇതുവഴി പോകുന്നത്. ഇവർക്കു പിന്നാലെ നായ്ക്കൾ എത്തുന്നതു പതിവാണ്. പകൽസമയങ്ങളിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ കഴിയുന്ന ഇവ സന്ധ്യയാകുന്നതോടെ റോഡുകളിലെത്തും. വഴിയോരങ്ങളിൽ നിക്ഷേപിക്കുന്ന മാലിന്യക്കെട്ടുകൾക്കായുള്ള കടിപിടിയും ബഹളവും സമീപവാസികളുടെ ഉറക്കം കെടുത്തുകയാണ്. രാപകൽ വ്യത്യാസമില്ലാതെ നായ്ക്കൂട്ടം തെരുവിൽ അലഞ്ഞുനടന്നിട്ടും ഇവയെ നിയന്ത്രിക്കുന്നതിനോ ഇവയുടെ വ്യാപനം തടയുന്നതിനോ പഞ്ചായത്ത് അധിക‍ൃതർ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധം ശക്തമാണ്.

error: Content is protected !!