രാജുവിനെ തൊട്ടാല്‍ ഷോക്കടിക്കും

മണിമല : കാഞ്ഞിരപ്പള്ളി സംഗീതാസൗണ്ടിലെ ഓപ്പറേറ്ററായ കറണ്ട് രാജു (എന്‍.ബി.രാജു)വൈദ്യുതി ലൈനില്‍ തൊട്ടാല്‍ പോലും ഷോക്കടിക്കില്ല .വൈദ്യുതി കടന്നുപോകുന്ന വയര്‍ കടിച്ച് ഇന്‍സുലേഷന്‍ കളയുന്നതോ മെയിന്‍ സ്വിച്ചിനുള്ളില്‍ കൈയ്യിടുന്നതുമെല്ലാം കണ്ട് രാജുവിന് ചുറ്റും കാഴ്ചക്കാരേറും 

മണിമല സെന്‍റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കറുകച്ചാല്‍ ഉപജില്ലാ കലോല്‍സവത്തിലെ താരമാണ് രാജു. ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തുന്നവരിലെ മെയിന്‍ ഔപ്പറേറ്ററാണ് രാജു . കറണ്ട് രാജുവിന് ഇവിടെ ആരാധകരേറെയാണ് . വൈദ്യുതി കടന്നുപോകുന്ന വയര്‍ കടിച്ചുമുറിക്കുംപോള്‍ അത്ഭുതസ്തംബരാകുന്ന കുട്ടികളെ കണ്ട് സംഗീതാ സൗണ്ട് ഉടമ ഷിനാജിന് ആധിയേറും . ആരെന്കിലും രാജുവിനെ തൊടുമോയെന്ന്.ഇതുമൂലം ഇത്തരം പരിപാടികളൊന്നും ഇവിടെ ചെയ്യരുതെന്ന് ഷിനാജിന് വിലക്കേണ്ടിവന്നു . ആലപ്പുഴ പുളിംകുന്ന് നടുവിലേപ്പറന്പില്‍ രാജുവിനെ ഷോക്കേല്‍ക്കാതായിട്ട് ഇരുപത് വര്‍ഷം ആയി. 

ഇരുപത് വര്‍ഷം മുന്‍പ് ഒരു പള്ളി പെരുനാളിനു ജോലിക്കിടെ ഷോക്കേല്‍ക്കുകയും പത്ത് അടിയോളം അകലത്തിലേയ്ക്ക് തെറിച്ചുവീഴുകയും ചെയ്തു .കൈപ്പത്തിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ രാജുവിന്‍െറ മുന്നു വിരലുകള്‍ ഭാഗികമായി നഷ്ടപ്പെട്ടു . ആഴ്ചകളോളം ആശുപത്രി വാസം കഴിഞ്ഞു വീട്ടിലെത്തി വിശ്രമം കഴിഞ്ഞ് വീണ്ടും കാഞ്ഞിരപ്പള്ളി സംഗീതാ സൗണ്ടില്‍ ജോലിക്കുകയറി. അതില്‍പ്പിന്നിങ്ങോട്ട് രാജുവിനെ കറണ്ട് പ്രണയിച്ചു തുടങ്ങിയത് .പിന്നെ രാജുവിന് ഷോക്കേല്‍ക്കാറില്ല. കറണ്ട് സപ്ളൈയില്‍ പിടിച്ചുനില്‍ക്കുന്ന രാജുവിനെ ടെസ്റ്റര്‍ ഉപയോഗിച്ച് തൊട്ടുനോക്കിയാല്‍ ടെസ്റ്റര്‍ പ്രകാശിക്കും .രാജുവിന് കറണ്ടിലുള്ള തൊട്ടുകളി വീട്ടുകാര്‍ക്ക് ആദ്യം ഏറെ പേടിയും എതിര്‍പ്പുമായിരുന്നു. പതിയെ അത് മാറി.മുന്‍പ് കറണ്ടടിച്ച് മരണാസനായ രാജു തിരികെ ജീവിതത്തിലേയ്ക്ക് വന്നത് കറണ്ടിനെ വെല്ലുവിളിച്ചാണ്.

error: Content is protected !!