ബജറ്റിൽ കാഞ്ഞിരപ്പള്ളിക്ക് റവന്യൂ, കായിക, റോഡ് പ്രവർത്തികൾക്ക് തുക അനുവദിച്ചു – ഡോ.എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി : 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ വിവിധ റവന്യൂ, കായിക, റോഡ് പ്രവർത്തികൾക്ക് തുക അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു.

കാഞ്ഞിരപ്പള്ളിയിൽ റവന്യൂ കം ഡിസാസ്റ്റർ മാനേജ്‌മെന്റ് കോംപ്ലക്‌സിന് 8 കോടി, പുളിക്കൽ കവലയിൽ വോളീബോൾ ഇൻഡോർ സ്‌റ്റേഡിയത്തിന് 3 കോടി, കറുകച്ചാൽ ഗുരുമന്ദിരം ബൈപാസ് റോഡ് 4 കോടി, പൊൻകുനം കപ്പാട് കുഴിക്കാട്ട് വഴി തമ്പലക്കാട് മാന്തറ റോഡ് 1 കോടി രൂപ എന്നിവയ്ക്ക് ആണ് തുക അനുവദിച്ചത്. ധനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 20 പ്രവര്‍ത്തികളുടെ പട്ടികയാണ് സമര്‍പ്പിച്ചിരുന്നത്. അതില്‍ തുക അനുവദിച്ചിട്ടുള്ള 3 എണ്ണമൊഴികെ ബാക്കിയുള്ളവ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ സാമ്പത്തികവര്‍ഷത്തിനുള്ളില്‍ തന്നെ ബാക്കിയുള്ളവയ്ക്കും തുക അനുവദിക്കുമെന്നും തുക അനുവദിച്ചവയുടെ അന്തിമ അനുമതി നേടി പൂര്‍ത്തീകരണം എത്രയും വേഗം സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു

error: Content is protected !!