എയ്ഞ്ചൽ വാലിയിൽ അനധികൃത മണൽ കടത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക്

എരുമേലി : പമ്പയാറ്റിൽ നിന്നുള്ള അനധികൃത മണൽവാരൽ തടയുന്നതിന്റെ ഭാഗമായി ഏഞ്ചൽവാലിയിൽ പോലീസ് – വനം വകുപ്പുകളുടെ സർജിക്കൽ സ്ട്രൈക്ക് . പമ്പ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ എയ്ഞ്ചൽവാലി കോസ്വേക്ക് സമീപമാണ് മൺറോഡ് കുഴിച്ചും ചെറിയതോട് പഴയ സ്ഥിതിയാക്കിയും അനധികൃതമായി മണൽ കടത്തിക്കൊണ്ടുപോകുന്ന വഴി തടഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രി നാട്ടുകാർ അറിയാതെ, ഇരുവകുപ്പുകളും സംയുക്തമായാണ് ഈ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

എയ്ഞ്ചൽവാലിയിൽ നിന്നും ആറ്റുതീരത്ത് കൂടി തുലാപ്പള്ളിയിൽ എത്തുന്ന വഴിയാണിത്. ഇതുവഴി ഉണ്ടായിരുന്ന ചെറിയ തോട് നികത്തിയാണ് അനധികൃത മണൽ കടത്തിയിരുന്നതെന്നും പമ്പ പോലീസ് പറഞ്ഞു. ഇത് പൊതുവഴിയല്ലെന്നും
ജനങ്ങളുടെ യാത്രക്ക് ഒരുതരത്തിലുള്ള തടസ്സം ഉണ്ടായിട്ടില്ലെന്നും , ആറ്റുതീരത്തുകൂടിയുള്ള അനധികൃത വഴിയാണെന്നും പോലീസ് പറഞ്ഞു.

മുമ്പ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന നിരവധി മണൽ ലോഡുകൾ എരുമേലി – പമ്പ പോലീസും പിടികൂടിയിട്ടുണ്ട്.
ജെ.സി.ബി ഉപയോഗിച്ച് വഴിയിൽ കുഴിയെടുക്കുമ്പോഴും റോഡ് അരികിൽ മൂന്നോളം ലോഡ് മണൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പമ്പാനദിയിൽ നിന്നും അനധികൃത മണൽകടത്ത് വ്യാപകമാകുന്നുവെന്ന വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എയ്ഞ്ചൽവാലിയിൽ നിന്നും ഒരു കിലോമീറ്റർ ഓളം ദൂരമാണ് ഈ വഴിക്കുള്ളത്. കുറച്ചുഭാഗം ജീപ്പ് റോഡും ബാക്കി ഭാഗം നടപ്പുവഴിയുമായാണ് ഉപയോഗിച്ചിരുന്നതാണ്.

കഴിഞ്ഞ 30 വർഷമായി വാഹനങ്ങൾ ഇല്ലാത്തപ്പോൾ തുലാപ്പള്ളിയിൽ നിന്നും മൂലക്കയം – എയ്ഞ്ചൽവാലി പ്രദേശങ്ങളിലേക്ക് കാൽനടയായി ഉപയോഗിച്ചിരുന്ന വഴിയാണ് പോലീസ് അനധികൃതമായി അടച്ചതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കുഴിയെടുത്തതിനെതിരെ ആരും പരാതിയും നൽകിയിട്ടില്ല.

error: Content is protected !!