രോഗികൾക്ക് സൗജന്യചികിൽസ നൽകുന്ന കാര്യത്തിൽ കേരളം ഒന്നാമതാണെന്ന് മന്ത്രി വീണാ ജോർജ്
കാഞ്ഞിരപ്പള്ളി: രോഗികൾക്ക് സൗജന്യ ചികിൽസ നൽകുന്ന കാര്യത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു കോടി 66 ലക്ഷം രൂപ ചെലവിൽ ആർ ദ്രം മിഷന്റെ ഭാഗമായി കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന് താക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം വൈകുന്നേരം ആറു മണി വരെയാക്കും. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയ കാത്ത് ലാബിൽ ഒരു വർഷത്തിനുള്ളിൽ 650 പേർക്ക് ചികിൽസ നൽകി. പുതിയ ഗൈനക്കോളജി ബ്ലോക്കിനും മോർച്ചറിക്കും തുക അനുവദിച്ചു കഴിഞ്ഞു. വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന പദ്ധതിക്കു് ഒന്നര കോടി രൂപ അനുവദിച്ചു കഴിഞ്ഞു.ഇത് ശനിയാഴ്ച മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. മുപ്പതു വയസിനു മുകളിലുള്ളവർക്ക് വീടുകളിലെത്തി പരിശോധന നടത്തും.ഇതിന് പ്രത്യേക സ്കീം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, വി എൻ രാജേഷ്, ബി ആർ അൻഷാദ്, വിമല ജോസഫ്, വി പി മുഹമ്മദ് ഇസ്മയിൽ, അഡ്വ.പി എ ഷമീർ, അഡ്വ: എം എ ഷാജി, ജോ ബി കേളിയംപറമ്പിൽ, എച്ച് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.