കപ്പാട് പണിതുകൊണ്ടിരിക്കുന്ന ഫ്ളാറ്റിന് തീ പിടിച്ചു

കാഞ്ഞിരപ്പള്ളി : നിർമ്മാണം നടന്നതുകൊണ്ടിരിക്കുന്ന ഫ്ളാറ്റിന് തീപിടിച്ചു. കപ്പാട് സ്‌കൂളിന് സമീപം , ജോമോൻ ചിലമ്പിൽ എന്നയാളിന്റെ ഉടമസ്ഥതിൽ, പണിതുകൊണ്ടിരിക്കുന്ന മൂന്നുനില ഫ്‌ളാറ്റിനാണ് തീപിടിച്ചത് . രാത്രി പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു. സാമൂഹിക വിരുദ്ധർ മനഃപൂർവം തീ ഇട്ടതാണെന്ന് സംശയിക്കുന്നു. ഫ്ലാറ്റിന്റെ നിർമ്മാണത്തിനു വേണ്ടി സൂക്ഷിച്ചിരുന്ന മരത്തിന്റെ ഉരുപ്പടികൾക്ക് ആണ് തീയിട്ടത് .

കാഞ്ഞിരപ്പള്ളിയിൽ നിന്നും. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു . ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തും എന്നാണ് കരുതുന്നത് .

error: Content is protected !!