ശിവരാത്രി ഉത്സവം

കാഞ്ഞിരപ്പള്ളി: ഗണപതിയാര്‍ കോവിലിലെ ശിവരാത്രി ഉത്സവം ശനിയാഴ്ച നടത്തും. രാവിലെ 5.30-ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഏഴിന് മൃത്യുഞ്ജയഹോമം, എട്ടിന് ശിവപുരാണ പാരായണം, ഒന്‍പതിന് പഞ്ചരത്‌ന കീര്‍ത്തനാലാപനം, രാത്രി ഏഴിന് ആത്മീയ പ്രഭാഷണം- പ്രകാശ് മണിമല, ഒന്‍പതിന് നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം- രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന പാട്ടുകൂട്ടം, രാത്രി 11.45ന് ശിവരാത്രി പൂജ, 12.30-ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തസംഗീത ബാലെ പരുശുരാമന്‍ തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.എ. പൊന്നപ്പനാചാരി പുത്തന്‍വീട്, സെക്രട്ടറി എം. ജയസൂര്യന്‍ മുറ്റത്താനിക്കല്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!