പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി
മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. സി. ജോർജ് എംഎൽഎ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇടക്കുന്നം-കൂവപ്പള്ളി റോഡ് – 15 ലക്ഷം, ഗ്രേസി മെമ്മോറിയൽ ചർച്ച് റോഡ് – 20 ലക്ഷം, കാരിത്തോട് -വായനശാല-നെടുംകവയൽ റോഡ് -10 ലക്ഷം, മൈക്കോളജി റോഡ് – അഞ്ചു ലക്ഷം, മൂക്കൻപെട്ടി-ഏയ്ഞ്ചൽവാലി റോഡ് – 10 ലക്ഷം, കാഞ്ഞിരപ്പള്ളി-ഇടക്കുന്നം റോഡ് -10 ലക്ഷം, പഴയിടം-ചേനപ്പാടി റോഡ് – അഞ്ചു ലക്ഷം, മുണ്ടക്കയം റെസ്റ്റ് ഹൗസ് റോഡ് – 20 ലക്ഷം, കാഞ്ഞിരപ്പള്ളി-എരുമേലി റോഡ് – 25 ലക്ഷം, കൊരട്ടി കണ്ണിമല റോഡ് – 25 ലക്ഷം, പാറത്തോട്-കല്ലുവേലി-വേങ്ങത്താനം റോഡ് -10 ലക്ഷം, പാറത്തോട് – ചെമ്മലമറ്റം റോഡ് -10 ലക്ഷം, പൂഞ്ഞാർ-കൈപ്പള്ളി-ഏന്തയാർ റോഡ് – 25 ലക്ഷം, ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് – 25 ലക്ഷം, അന്പാറനിരപ്പേൽ-വട്ടോളിക്കടവ് റോഡ് – 15 ലക്ഷം, വെയിൽകാണാംപാറ-പാക്കയം-തിടനാട് റോഡ് – 15 ലക്ഷം, പൂവത്തോട്-മാടമല-തിടനാട് റോഡ് – 20 ലക്ഷം, തീക്കോയി-മംഗളഗിരി-ഒറ്റയീട്ടി റോഡ് – 25 ലക്ഷം, ഈരാറ്റുപേട്ട-ചേന്നാട് റോഡ് – 10 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.