KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മർദിച്ചതായി പരാതി

മണിമല: പഞ്ചായത്തധികൃതർ കോവിഡ് രോഗികൾക്ക് താമസസൗകര്യമൊരുക്കിയ സ്ഥലത്തേക്ക് വെള്ളം നൽകിയത്‌ സംബന്ധിച്ച തർക്കത്തിൽ സി.പി.ഐ. മണിമല ലോക്കൽ സെക്രട്ടറി ബിജുവിനെ അയൽവാസി മർദിച്ചതായി പരാതി. കറിക്കാട്ടൂർ പൂവത്തോലിയിൽ ആൾത്താമസമില്ലാത്ത വീട് പഞ്ചായത്ത് ഏറ്റെടുത്ത് ക്വാറന്റീൻകേന്ദ്രമാക്കിയിരുന്നു.

സി.പി.ഐ. ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽനിന്നാണ് ക്വാറന്റീൻകേന്ദ്രത്തിലേക്ക് വെള്ളം നൽകിയത്. ഇതിനുസമീപത്തെ താമസക്കാരൻ ബിജുവിനെ മർദിക്കുകയും വെള്ളം നൽകിയ പൈപ്പുകൾ നശിപ്പിക്കുകയും ചെയ്തതായാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!