പട്ടയ അവകാശസമരം: പിന്തുണയുമായി വനിതാ പ്രവർത്തകരും
പുഞ്ചവയൽ: കൈവശഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ഐക്യമലയരയ മഹാസഭ പുഞ്ചവയലിൽ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണയുമായി മലയരയ വനിതാ സംഘടന പ്രവർത്തകർ പ്രകടനം നടത്തി. മുരിക്കുംവയലിൽനിന്ന് വനിതാ പ്രവർത്തകരുടെ മാർച്ച് പുഞ്ചവയലിലെ സമരപ്പന്തലിലെത്തി. തുടർന്ന് നടന്ന സമ്മേളനം ഗോത്രസാഹിത്യകാരിയും ഐക്യമലയരയ മഹാസഭ സംസ്ഥാനകമ്മിറ്റി അംഗവുമായ ഷൈലജ നാരായണൻ ഉദ്‌ഘാടനംചെയ്തു.
കരിഷ്മ അജേഷ്‌കുമാർ അധ്യക്ഷയായി. കെ.പി.സന്ധ്യ ആമുഖപ്രസംഗം നടത്തി. പി.കെ.സജീവ് സമരപുരോഗതി വിശദീകരിച്ചുകൊണ്ട് പ്രസംഗിച്ചു. പദ്‌മാക്ഷി വിശ്വംഭരൻ, രമണി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.