KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബി.എസ്.എൻ.എൽ. ഓഫീസ് മാറ്റും; കെട്ടിടം വാടകയ്ക്ക്

കാഞ്ഞിരപ്പള്ളി: ബി.എസ്.എൻ.എൽ. കസ്റ്റമർ െകയർ സർവീസ് സെന്ററും ഡിവിഷണൽ എൻജിനീയറുടെ ഓഫീസും മിനി സിവിൽ സ്റ്റേഷനുസമീപത്തെ കെട്ടിടത്തിൽനിന്ന്‌ മാറ്റും. 

കുരിശുങ്കൽ ഗ്രാൻഡ് ഓപ്പറ തിേയറ്ററിനുസമീപത്തെ ബി.എസ്.എൻ.എൽ. ടെലിഫോൺ എക്സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റി നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം വാടകയ്ക്ക് നൽകാനാണ് തീരുമാനം. ബി.എസ്.എൽ.എൽ. കോർപ്പറേറ്റ് ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം വാടകയ്ക്ക്‌ നൽകുമെന്ന ബോർഡും കെട്ടിടത്തിനുമുന്നിൽ സ്ഥാപിച്ചു. ബി.എസ്.എൻ.എൽ. കെട്ടിടങ്ങളിൽ ഒഴിവുള്ള സ്ഥലങ്ങൾ വാടകയ്ക്ക് കൊടുക്കാൻ കോർപ്പറേറ്റ് ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് കാഞ്ഞിരപ്പള്ളിയിലെ കെട്ടിടം വാടകയ്ക്ക് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!