ചെറിയ പെരുന്നാൾ ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി : ഒരു മാസം നീണ്ട റമദാൻ വൃതത്തിന് സമാപനം കുറിച്ച് മുസ്ലീം മത വിശ്വാസികൾ ചെറിയ പെരുന്നാൾ അഥവാ ഈ ദുൽ ഫിത്തർ ആഘോഷിച്ചു.
രാജ്യത്ത് തലപൊക്കി കൊണ്ടിരിക്കുന്ന വർഗ്ഗീയത തുടച്ചു നീക്കുവാനും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയും നാട്ടിലുള്ള ജനങ്ങൾ എല്ലാം ഒന്നിക്കണമെന്ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം പി എ ഷിഫാർ മൗലവി പറഞ്ഞു.
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നൈനാർ പള്ളിയിൽ നടന്ന ചെറിയ പെരുന്നാൾ നമസ്ക്കാരത്തിനു മുമ്പു നടത്തിയ പ്രസംഗത്തിൽ എല്ലാ ജനങ്ങളുടെയും ഒത്തൊരുമയുടെ ആവശ്യകതയെപ്പറ്റി പറഞ്ഞത് .

നമസ്ക്കാരത്തിനു ശേഷം ഖുത്ത് ബ പാരായണവും പ്രത്യേക ദു: അ യും ഉണ്ടായിരുന്നു. നമസ്ക്കാരത്തിനു ശേഷം വിശ്വാസികൾ പരസ്പരം കെട്ടിപിടിച്ച് ആശംസകൾ കൈമാറി.

എരുമേലി നൈനാർ ജുമാ മസ്ജിദിൽ ഇമാം റിയാസ് അഹമ്മദ് മൗലവിയുടെ നേതൃത്വത്തിലായിരുന്നു നമസ്ക്കാരം.
വിശ്വാസികൾ പുതുവസ്ത്രങ്ങൾ അണിഞ്ഞാണ് നമസ്ക്കാരത്തിന് പുലർകാലം മുതൽ പള്ളികളിലേക്ക് ഒഴുകിയെത്തി.പെരുന്നാളിൻ്റെ ഭാഗമായി സക്കാത്ത് വിതരണവും (ദാനധർമ്മവും ) ഉണ്ടായി. പലയിടങ്ങളിലും പ്രത്യേക ഗ്രൗണ്ടുകൾ സജ്ജീകരിച്ച് ഈദ്ഗാഹുകളുമുണ്ടായി.

error: Content is protected !!