സർവശുദ്ധി വിനായക ക്ഷേത്രത്തിലെ സപ്താഹം 23ന് ആരംഭിക്കും .
എരുമേലി: എരുമേലി സർവ്വ സിദ്ധി വിനായക ക്ഷേത്രത്തിലെ നാലാമത് ഭാഗവത സപ്താഹ ജ്ഞം 23 ന് ഞായറാഴ്ച ആരംഭിക്കും . 23ന് വൈകുന്നേരം നാലിന് പേട്ട കൊച്ചമ്പലത്തിൽ നിന്നും യജ്ഞ ആചാര്യന്മാരെയും , പ്രമുഖ വ്യക്തികളെയും സ്വീകരിച്ച് വേദിയിലേക്ക് കൊണ്ടുവരും.
ഭാഗവത ഹംസം നീലംപേരൂർ പുരുഷോത്തമദാസാണ് യജ്ഞാചാര്യൻ. സപ്താഹ യജ്ഞത്തിന് പാലാ കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമത്തിലെ സ്വാമി അഭയാനന്ദ തീർത്ഥ പാദർ ഭദ്രദീപം തെളിയിക്കും. ചടങ്ങിൽ സന്യാസി സഭ സംസ്ഥാന സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും . കേരള വെള്ളാള മഹാസഭ സംസ്ഥാന പ്രസിഡന്റ് എൻ. മഹേശൻ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര ഭരണസമിതി ചെയർമാൻ വിഎസ് വിജയൻ അധ്യക്ഷത വഹിക്കും .
എരുമേലിയിലെ വിവിധ സന്നദ്ധ – സമുദായിക സംഘടന പ്രതിനിധികളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണം .
ഏപ്രിൽ 24 തിങ്കളാഴ്ച വ രാഹവതാരം, 25 ചൊവ്വാഴ്ച നരസിംഹാവതാരം, 26 ബുധനാഴ്ച ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട് . 27 വ്യാഴാഴ്ച ഗോവിന്ദാഭിഷേകം – വിദ്യാഗോപാല അർച്ചന ,
28 വെള്ളിയാഴ്ച രുഗ്മണി സ്വയംവരം – സർവ്വൈശ്വര്യ പൂജ.
29 ശനിയാഴ്ച കുചേലഗിരി , 30 ഞായറാഴ്ച സ്വർഗ്ഗാരോഹണം . എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം . വിവിധ വഴിപാടുകൾ നടത്താനുള്ള സൗകര്യം ഉണ്ടാകുമെന്നും ക്ഷേത്രം കമ്മറ്റി സെക്രട്ടറി കെ കെ മുരളീധരൻ പിള്ള പറഞ്ഞു. വഴിപാടുകൾക്കും മറ്റുമായി 9495286733 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.