പൊടിമറ്റത്ത് ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍

കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍.നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ നയിക്കുന്ന ആത്മാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തും.
കണ്‍വന്‍ഷന്‍  26 മുതല്‍ 30 വരെ വൈകിട്ട് 4.30 മുതല്‍ 8.30 വരെ നടത്തും.  26-ന് വൈകിട്ട് 4.15-ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് വിജയപുരം രൂപത മെത്രാന്‍ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യനന്‍ തെക്കേത്തേച്ചേരില്‍ ഉദ്ഘാടന സന്ദേശം നല്‍കും, ആറിന് വചനപ്രഘോഷണം. 27നും 28നും വൈകിട്ട് 4.15-ന് ജപമാല. അഞ്ചിന് വിശുദ്ധ കുര്‍ബാന, 5.45-ന് വചനപ്രഘോഷണം. 29-ന് വൈകിട്ട് 4.15-ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന- കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ഡോ. ജോസഫ് വെള്ളമറ്റം, 5.45-ന് വചനപ്രഘോഷണം. 30-ന് വൈകിട്ട് നാലിന് ജപമാല, 4.30-ന് വിശുദ്ധ കുര്‍ബാന, 5.30ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് വചനപ്രഘോഷണം, ആരാധന.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ കുമ്പസാരം, കൗണ്‍സലിംഗ് എന്നീ ശുശ്രൂഷകള്‍ക്ക് സൗകര്യമുണ്ട്. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പടവും കിടപ്പ് രോഗികള്‍ക്കായി പ്രത്യേക സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേര്‍ക്കോളം ഇരുന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. സെന്റ് ജോസഫ്‌സ് പള്ളി മൈതാനത്തും എല്‍.പി. സ്‌കൂള്‍ മൈതാനത്തുമാണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, കണ്‍വീനര്‍മാരായ ദേവസ്യ കുളമറ്റം, അഡ്വ. ജ്യോതിഷ് കരിപ്പാപ്പറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സിജോ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.

error: Content is protected !!