ശക്തമായ കാറ്റ് എരുമേലി മേഖലയിൽ നാശം വിതച്ചു

എരുമേലി : വെള്ളിയാഴ്ച വൈകുന്നേരം ശക്തമായി 15 മിനിറ്റോളം വീശിയടിച്ച കാറ്റിൽ എരുമേലിയുടെ കിഴക്കൻ മേഖലയി വ്യാപക നാശനഷ്‌ടങ്ങൾ. വൈദ്യുതി പോസ്റ്റുകൾ 28 എണ്ണം തകർന്നെന്ന് കെഎസ്ഇബി എരുമേലി ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ പറഞ്ഞു. പത്ത് വീടുകൾക്ക് മരങ്ങൾ വീണ് ഭാഗിക നാശനഷ്‌ടമുണ്ട്. ചുഴലിക്കാറ്റിന്റെ പ്രതീതിയിലാണ് കാറ്റ് വീശിയടിച്ചതെന്നും ശക്തമായ ഇടിമിന്നലുകൾ തുടർച്ചയായി പ്രകടമായിരുന്നെന്നും നാട്ടുകാർ പറഞ്ഞു

ശ്കതമായ കാറ്റിൽ മുക്കൂട്ടുതറ, ഇടകത്തി, അരയാഞ്ഞിലിമണ്ണ്, അറുവച്ചാംകുഴി, കുരുമ്പൻ മൂഴി, സന്തോഷ് കവല തുടങ്ങിയ മേഖലക ളിൽ വൻ നാശമാണ് ഉണ്ടായത്. മരങ്ങൾ വീണ് പ്രദേ ത്തെ മിക്ക റോഡുകളിലും മണി ക്കൂറുകളോളം ഗതാഗതം തടസ്സ പ്പെട്ടു.

കനത്ത നാശം ഉണ്ടായ പല പ്രദേശങ്ങളിലും രണ്ടു ദിവസങ്ങ ളോളം വൈദ്യുതി മുടങ്ങി. ഒട്ടേറെ പോസ്റ്റുകളും വൈദ്യുത കമ്പികളും തകർന്നു. മുക്കൂട്ടുതറ ഇടകടത്തി റോഡിൽ പലയിടങ്ങളിലായി മരങ്ങൾ കടപുഴകി *വീണതിനെ തുടർന്ന് ഗതാഗതം – ഭാഗികമായി തടസ്സപ്പെട്ടു. 70 – ഏക്കർ റോഡ്, സന്തോഷ് കവല – ഒൻപതാം കോളനി റോഡ് തുടങ്ങിയ റോഡുകൾ മരം വീണ് തട സ്സപ്പെട്ടു.

റാന്നിയിൽ നിന്നും കാഞ്ഞിരപ്പ ള്ളിയിൽ നിന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് റോഡ് തടസ്സങ്ങളും വീടുകൾക്ക് മുകളിലേക്ക് വീണ മരങ്ങളും വെട്ടിമാറ്റിയത്. ഇടകടത്തി – ചേനോത്ത് സി.ജി.അനീഷിന്റെ വീടിനു മുകളിലേക്കു മാവ് വീ ണു. ഗീതാഭവനിൽ അജിത്ത് കു മാറിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർ ന്നു. കരിക്കുന്നേൽ ജോസഫ് | സ്കറിയയുടെ (കുഞ്ഞ്) വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. ബ്ലോക്ക്‌ ഡിവിഷൻ അംഗം മാഗി ജോസഫ്, വാർഡ് അംഗം ജിജിമോൾ സജി എന്നിവർ ഇടകടത്തി വാർഡിലെ നാശ നഷ്ട പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

error: Content is protected !!