KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.പി.റോഡിൽ ഇളങ്ങുളത്ത് നിയന്ത്രണം വിട്ട ലോറി മതിൽ ഇടിച്ചു തകർത്തു

ഇളങ്ങുളം: പൊൻകുന്നം – പാലാ റോഡിൽ ഇളങ്ങുളം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ലോറി വീടുകളുടെ മതിലിൽ ഇടിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ക്ക് നിസാര പരിക്കേറ്റു. ഇവരെ പൊൻകുന്നം പോലീസ് ആശുപത്രിയിലാക്കി.

ഷെർമി നിവാസ് ബഷീർ, ചെല്ലിമറ്റത്തിൽ ഹരികൃഷ്ണൻ എന്നിവരുടെ വീടുകളുടെ മതിലുകളിലേക്കാണ് ലോറി ഇടിച്ചുനിന്നത്. മതിൽ തകർന്നിട്ടുണ്ട്. പ്രദേശത്ത് വേഗനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പതിവായി അപകടം നടക്കുന്ന ഭാഗമാണിവിടം. ഇതേ മതിലിൽ തന്നെ മുൻപും പലതവണ വാഹനങ്ങൾ ഇടിച്ചിട്ടുണ്ട്.

error: Content is protected !!