മല്‍സര ഓട്ടം : സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥികൾ അടക്കം 44 പേർക്ക് പരിക്ക്.

മുണ്ടക്കയം: സ്വകാര്യ ബസ്സുകള്‍  നടത്തിയ മല്‍സര ഓട്ടം  അപകടത്തിൽ കലാശിച്ചു.

കോരുത്തോട്  -മുണ്ടക്കയം റൂട്ടിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു   വിദ്യാര്‍ത്ഥികളടക്കം 44 പേര്‍ക്ക് പരിക്ക്‌ പറ്റി. പരിക്ക് പറ്റിയ യാത്രക്കാരില്‍ കൂടുതല്‍പ്പേരും കോരുത്തോട് സി.കെ.എം.ഹയര്‍സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

 അമിത വേഗതയില്‍ ഓടിയെത്തിയ ബസ്സുകള്‍ പനക്കച്ചിറ പാലത്തിനു സമീപം വച്ചു മുന്നില്‍പോയ ബസ്സിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

പരിക്ക് ഏറ്റവരെ മുണ്ടക്കയം സര്‍ക്കാരാശുപത്രിയില്‍ പ്രാഥമീക ചികില്‍സ നല്‍കി കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലും, ഇരുപത്തിയാറാംമൈലിലെ മേരി ക്വീൻസ് ആശുപത്രിയിലും, പാല മാര്‍സ്ലീവ മെഡിസിറ്റിയിലും, മുപ്പത്തിയഞ്ചാംമൈല്‍ എം.എം.ടി.ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രവേശിപ്പിച്ചു
 കോരുത്തോടു മുതല്‍ മല്‍സര ഓട്ടത്തിലായിരുന്നതിനാല്‍ ഇരു ബസ്സുകളിലെയും യാത്രക്കാര്‍ ഭീതിയോടെയായിരുന്നു യാത്ര ചെയ്തത്.

 ഇതിനിടയിലാണ്  പാലത്തിനു തൊട്ടു മുകളിലെത്തിയപ്പോള്‍  കുത്തിറക്കത്തില്‍  കൂട്ടിമുട്ടിയത്. സ്വകാര്യ ബസ്സുകളില ഡ്രൈവര്‍മാര്‍ തമ്മിലുളള കടുത്ത മല്‍സരം മേഖലയില്‍ അപകടത്തിനിടയാക്കുന്നുണ്ട്.

                   മുണ്ടക്കയം പൊലീസും, കാഞ്ഞിരപ്പളളിയില്‍ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു

error: Content is protected !!