കപ്പാട് – കുരുവിക്കൂട് റോഡിന്റെ അവസ്ഥ പരമ ദയനീയം..

കാഞ്ഞിരപ്പള്ളി : റോഡിലെ ടാറിങ് പൊളിഞ്ഞ് നിറയെ കുഴികൾ, കേബിൾ സ്ഥാപിക്കാനും പൈപ്പ് സ്ഥാപിക്കാനുമാ യി റോഡിന്റെ ഇരുവശത്തും എടുത്ത കുഴികളും ഇളകി കിടക്കുന്ന മണ്ണും. കപ്പാട് – കുരുവിക്കൂട് റോഡിന്റെ അവസ്ഥ പരമ ദയനീയം..

മഴ പെയ്തതോടെ കാൽനട പോലും കഴിയാത്ത വിധം റോഡ് ചെളിക്കുണ്ടായി മാറിയത് ഇതുവ ഴിയുള്ള യാത്രക്കാർക്ക് ഇരട്ടി പ്രഹരമായി.കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കപ്പാട് ജംഗ്ക്ഷനിൽ നി ന്നു തിരിഞ്ഞ് പൊൻകുന്നം – പാലാ റോഡിലെ കുരുവിക്കൂട് ജംഗ് ക്ഷനിലും തമ്പലക്കാട് വഴി പൊൻകുന്നത്തും എത്താൻ കഴിയുന്ന റോഡാണ് അതീവ ശോച്യാവ സ്ഥയിലായത്. കപ്പാട് ജംഗ്ക്ഷൻ മുതൽ പഞ്ചായത്ത് കിണർ വരെ യുള്ള ഭാഗത്താണു റോഡിൽ ചെളി നിറഞ്ഞിരിക്കുന്നത്. സ്വകാര്യ ഫോൺ കമ്പനിക്ക് ഒപ്റ്റിക്കൽ
ഫൈബർ കേബിൾ സ്ഥാപിക്കാ നും ജലനിധി പദ്ധതിക്കു വേണ്ടി പൈപ്പ് സ്ഥാപിക്കാനും ഇരുവശത്തും കുഴികൾ എടുത്തതാണ് ചെളി രൂപപ്പെടാൻ കാരണം. കുഴികളിൽ നിന്ന് എടുത്തിട്ട മണ്ണ് മഴ ചെയ്തതോടെ റോഡിലേക്ക് ഒലിച്ചിറങ്ങി. കേബിളുകൾ സ്ഥാ പിച്ച ശേഷം മൂടിയ കുഴികളുടെ ഭാഗത്തു തന്നെ പൈപ്പ് സ്ഥാപിക്കാനും കുഴിക്കുന്നതാണു പ്രശ്നങ്ങൾക്ക് കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.
റോഡിലെ കുഴികളിൽ ചെളി കെട്ടിക്കിടക്കുകയാണ്. കേബിൾ സ്ഥാപിക്കാൻ റോഡിന്റെ ഒരു വശത്തു കുഴിയെടുത്തപ്പോൾ പൈപ്പ് സ്ഥാപിക്കാൻ റോഡിന്റെ മറുവശവും കുഴിച്ചു.

         പൊതുമരാമത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ പെട്ട ഭാഗമാണ് നാളുകളായി ടാറിങ് തകർന്നു വൻ കുഴികൾ രൂപപ്പെട്ടു കിടക്കു നത്. കേബിളും പൈപ്പും ഒരുമിച്ച് ഒരേ കുഴിയിലൂടെ സ്ഥാപിച്ചാൽ
പലതവണ റോഡ് കുത്തി പൊളിക്കേണ്ടി വരില്ലെന്ന് നാട്ടുകാർ പറയുന്നു. വഴിയരികിലെ വീടുകളിൽ നിന്ന് വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുഴി മൂടിയെ ങ്കിലും വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ താഴുകയാണെന്നു പ്രദേശവാസികൾ പറയുന്നു. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും ഗട്ടർ ഒഴിവാക്കി പോകുമ്പോഴും വശ ങ്ങളിലെ കുഴിയിൽ അകപ്പെടുന്ന സ്ഥിതിയുണ്ട്. ചെളിയിൽ താന്ന വാഹനങ്ങൾ പലതു കെട്ടി വലിച്ചാണു കയറ്റുന്നത്. യാത്രാ ബസുകളും , സ്കൂൾ ബസുകളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ ഓട്ടം നിർ ത്തിവച്ച് സമരം ചെയ്യാൻ തയാറെടുക്കുകയാണ്.

error: Content is protected !!