KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കാർ കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി :  ദേശീയപാത 183-ൽ ഇടചോറ്റിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കാർ കത്തിനശിച്ചു.  കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുമളി ആനവിലാസം സ്വദേശികളായ സിബി, ജിൻസി ദമ്പതികളം  ഇവരുടെ രണ്ടു മക്കളും ആണ്  വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ഇടചോറ്റിയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ  വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് തൂങ്ങി.  ഒടിഞ്ഞ വൈദ്യുതി പോസ്റ്റ്‌ കാറിന്റെ മുകളിലേക്ക് വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർ കാർ ഇടിച്ച ഉടനെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ടാറ്റ അൽട്രോസ് കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ഇടിച്ചു ഏതാനും മിനിറ്റുകൾക്ക് ശേഷം ആയിരുന്നു തീ പടർന്നത്.

error: Content is protected !!