KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വക്കച്ചായിയുടെ അനുഗ്രഹം തേടി യുഡിഎഫ്  സ്ഥാനാർത്ഥികൾ ..

കാഞ്ഞിരപ്പള്ളി : സെപ്റ്റംബർ 24 ന് നടക്കുന്ന കാഞ്ഞിരപ്പള്ളി സർവ്വീസ്  സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന  യുഡിഎഫ് സ്ഥാനാർത്ഥികൾ, മുൻ ബാങ്ക് പ്രസിഡണ്ട്  വക്കച്ചായിയുടെ അനുഗ്രഹം തേടി പ്രചാരണത്തിന് തുടക്കം കുറിച്ചു.

പതിറ്റാണ്ടുകളായി കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന, അന്തരിച്ച കെ.ജോർജ് വർഗീസ് പൊട്ടംകുളം എന്ന വക്കച്ചായിയുടെ കല്ലറയിൽ  പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ച ശേഷമാണ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ബാങ്കിന്റെ തുടക്കം മുതൽ തുടർച്ചയായി ഭരണത്തിൽ ഉണ്ടായിരുന്ന യുഡിഎഫ് മുന്നണി, ഇത്തവണയും  ഭരണത്തുടർച്ച ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ്.

error: Content is protected !!