റോഡ് സുരക്ഷയ്ക്ക് ബോധവത്കരണം നൽകി സന്യസ്തരും
കാഞ്ഞിരപ്പള്ളി: സന്യസ്തരുടെ നേതൃത്വത്തിൽ നടത്തിയ റോഡ് സുരക്ഷാവാരാചരണം ശ്രദ്ധേയമായി. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ സാമൂഹികക്ഷേമ വിഭാഗമായ വിമൽജ്യോതി സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായാണ് ദേശീയപാത 183ൽ 26-ാം മൈലിനു സമീപം ബോധവത്കരണ കാമ്പയിൻ നടത്തിയത്. നിയമം പാലിച്ചവരെ അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ്, ജോസുകുട്ടി തെക്കേവയലിൽ, രഞ്ജിത് മുക്കുങ്കൽ, സിസ്റ്റർ ട്രീസ അല്ലെസ്, സിസ്റ്റർ കൃപ മരിയ, സിസ്റ്റർ എസ്തർ, സിസ്റ്റർ നിത ഡേവിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം.