മോഡൽ യൂത്ത് പാർലിമെന്റ് മത്സരത്തിൽ സംസ്ഥാനത്തെ ബെസ്റ്റ് പാർലമെന്റേറിയനായി എരുമേലി സെന്റ് തോമസിലെ അലീന കാതറിൻ ബിജു തിരഞ്ഞെടുക്കപ്പെട്ടു
എരുമേലി : കേരള നിയമസഭയുടെ മേൽനോട്ടത്തിൽ ഉള്ള പാർലിമെന്ററി കാര്യവിഭാഗം സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന മോഡൽ പാർലിമെന്റ് മത്സരത്തിൽ , സ്‌പീക്കറുടെ റോൾ വളരെ ഭംഗിയായി കൈകാര്യം ചെയ്ത എരുമേലി സെൻറ് തോമസ് സ്കൂൾ വിദ്യാർത്ഥിനിയായ അലീന കാതറിൻ ബിജു ബെസ്റ്റ് പാര്ലിമെന്ററിയാൻ അവാർഡ് നേടി. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സെൻറ് തോമസ് സ്കൂൾ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു .
2020 ജനുവരി 19 ന് നടന്ന സംസ്ഥാന തല മത്സരത്തിൽ കുമാരി അലീന കാതറിൻ ബിജു സ്‌പീക്കറുടെ റോളിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
2011 ൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും തുടർന്നുള്ള മിക്ക വർഷങ്ങളിലും ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ ടീം സെന്റ് തോമസിൽ നിന്ന് 2011ൽ നിതിൻ ജോസും, 2015ൽ അന്നു ഏബ്രഹാമും, 2017ൽ അനിറ്റ് മരിയ ആന്റണിയും മികച്ച പാർലമെന്റേറിയന്മാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹെഡ്മാസ്റ്റർ പി. ജെ. തോമസ്, അധ്യാപകരായ സജി പി. ഡൊമിനിക്, സിസ്റ്റർ ആൻസില്ല, ഷാജി ജോസഫ്, ഷിജോ ജോസഫ് എന്നിവർ സ്കൂളിലെ മത്സരാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകി.