തെക്കേമല സെന്റ് മേരീസ് ദേവാലയ കൂദാശയും തിരുനാളും

തെക്കേമല: സെന്റ് മേരീസ് ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശയും ഗ്രോട്ടോയുടെയും കൊടിമരത്തിന്റെയും വെഞ്ചരിപ്പും തിരുനാളും ജൂബിലി സമാപനവും ഞായറാഴ്ച മുതൽ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളിൽ അറിയിച്ചു. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.45-ന് ഗ്രോട്ടോ, കൊടിമരം വെഞ്ചരിപ്പ്, കൊടിയേറ്റ്, നവീകരിച്ച ദേവാലയത്തിന്റെ കൂദാശ, കുർബാന എന്നിവയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കും. ഒന്നിന് വൈകുന്നേരം 4.30-ന് കുർബാന, തുടർന്ന് കഴുന്നു പ്രദക്ഷിണം. ആറിന് രാവിലെ ഏഴിന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് കുർബാന, ജപമാല പ്രദക്ഷിണം. ഏഴിന് രാവിലെ ഏഴിന്, 10-ന് കുർബാന, മാർ മാത്യു അറയ്ക്കൽ ജൂബിലി സമാപന സന്ദേശം നൽകും.

error: Content is protected !!