KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്നേഹയാത്രയിലൂടെ സമാഹരിച്ച ഏഴര ലക്ഷം രൂപ രതീഷിന്റെ കുടുബത്തിന് കൈമാറി

കാഞ്ഞിരപ്പള്ളി : കാൻസർ ബാധിതനായിരിക്കെ അകാലത്തിൽ മരണപ്പെട്ട ബസ് ഡ്രൈവറുടെ കുടുംബത്തിനായി ബസ് ഉടമകളും ജീവനക്കാരും ചേർന്നു സ്നേഹയാത്ര നടത്തി സമാഹരിച്ച ഏഴര ലക്ഷം രൂപ കുടുംബത്തിനു കൈമാറി. പൊൻകുന്നം – മണ്ണടിശ്ശാല റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ആന്റണീസ് ബസിൽ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയിൽ രതീഷിന്റെ (42) കുടുംബത്തിനാണ് തുക കൈമാറിയത്. :

കാൻസർ ബാധിതനായിരിക്കെ എലിപ്പനി കൂടി ബാധിച്ച് ജനുവരി 18നാണ് രതീഷ് മരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരു വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ചിരുന്നു. സഹോദരനും കാൻസർ മൂലം മരിച്ചു. രതീഷി ന്റെ മൂന്നു മക്കളിൽ മുത്തയാളും ഇതേ രോഗത്താൽ മരിച്ചു. രണ്ടാമത്തെ മകൻ അപ്പൻഡി സൈറ്റിസിന് ശസ്ത്രക്രിയ കഴി ഞ്ഞിരിക്കുകയാണ്. ഇളയ മകൾക്ക് കരളിൽ അർബുദ ബാ ധയെത്തുടർന്ന് അമ്മയുടെ കരൾ നൽകി ചികിത്സ നടന്നുവരുകയാണ്.

രതീഷിന്റെ മരണത്തോടെ മക്കളുടെ ചികിത്സയ്ക്കടക്കം പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കുന്നതിനാണ് ബസ് ഉടമകളും ജീവനക്കാരും ചേർന്ന് ഒരു ദിവസത്തെ തങ്ങളുടെ ശമ്പളം ഉൾപ്പെടെ നൽകി തുക സമാഹരിച്ചത്. കോട്ടയം ആർടിഒ അജിത് കുമാർ, എൻഫോഴ്സസ്മെന്റ് ആർടിഒ സി.ശ്യാം എന്നിവർ ചേർന്നു തുക കൈമാറി.

ഇളയ മകൾക്ക് സമ്മാനമായി ലഭിച്ച സൈക്കിൾ സേഫ് സോൺ ഇൻ ചാർജും ജോയിന്റ് ആർടിഒയുമായ ഷാനവാസ് കരീം കൈമാറി. കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ കെ.ശ്രീജി ത്ത് അധ്യക്ഷത വഹിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോ സിയേഷൻ താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ നായർ, ബസ് ഉടമ കൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇരുപതോളം ബസുകളിൽ നി ന്നുള്ള ഒരു ദിവസത്തെ വരുമാ നമാണ് കുടുംബത്തിനായി മാറ്റി വച്ചത്. ടിക്കറ്റ് നിരക്കിനെക്കാൾ കൂടിയ തുക നൽകി യാത്രക്കാരും സ്നേഹയാത്രയിൽ പങ്കു ചേർന്നു.

error: Content is protected !!