കോട്ടയം സീറ്റ് സിപിഐയ്ക്ക്, കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസ് (എം) ?

കാ‍ഞ്ഞിരപ്പള്ളി വിട്ട് സിപിഐ കോട്ടയത്തേക്കു വരുമോ? സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് സിപിഐയ്ക്ക് വിട്ടുകൊടുക്കാമെന്നു സീറ്റ് ചർച്ചയിൽ സിപിഎമ്മിന്റെ നിർദേശം. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുകൊടുക്കേണ്ടി വരുമെന്ന് സിപിഐക്ക് അറിയാം. എന്നാൽ അത്ര വേഗം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ വിജയ സാധ്യതയുണ്ടെന്നു ജില്ലാ നേതൃത്വം സിപിഐ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലം കൂടിയാണു കാഞ്ഞിരപ്പള്ളി.കേരള കോൺഗ്രസ് സീറ്റ് ധാരണയായ ശേഷം ബാക്കി ചർച്ച എന്ന നിലപാടാണ് സംസ്ഥാന തലത്തിൽത്തന്നെ സിപിഐ എടുത്തിരിക്കുന്നത്. 2 സ്വതന്ത്രർ അടക്കം 27 സീറ്റുകളിലാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐ മത്സരിച്ചത്. ഇതിൽ 2 സീറ്റ് വിട്ടുകൊടുക്കാൻ ഏകദേശ ധാരണയായി.

മലപ്പുറത്തു മത്സരിക്കുന്ന സീറ്റുകൾ വിട്ടുകൊടുക്കാമെന്നാണ് സിപിഐയുടെ നിലപാട്. കാഞ്ഞിരപ്പള്ളിക്കു പകരം കോട്ടയം എന്നതാണ് സിപിഎം മുന്നോട്ടു വയ്ക്കുന്ന ഫോർമുല. 1977ൽ സിപിഐ സ്ഥാനാർഥി പി.പി.ജോർജ് കോട്ടയത്ത് ജയിച്ചിട്ടുണ്ട്. അന്ന് കോൺഗ്രസ് മുന്നണിയിലായിരുന്നു സിപിഐ.

2016 തിരഞ്ഞെടുപ്പിൽഎൽഡിഎഫ് സീറ്റ് വിഭജനംകോട്ടയം ജില്ല

സിപിഎം– പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ
സിപിഐ– വൈക്കം, കാഞ്ഞിരപ്പള്ളി ജനാധിപത്യ കേരള കോൺ.
ചങ്ങനാശേരി, പൂഞ്ഞാർ കേരള കോൺ. (സ്കറിയാ തോമസ്)– കടുത്തുരുത്തി
എൻസിപി– പാലാ

1964 ലെ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം കോട്ടയം ജില്ലയിൽ സിപിഐ ജയിച്ച മണ്ഡലങ്ങൾ

വാഴൂർ (1967, 1982, 1987)
ചങ്ങനാശേരി (1967)
കോട്ടയം (1977)
വൈക്കം (1967, 1970, 1977, 1980, 1982, 1987, 1996, 2001, 2006, 2011, 2016) 

error: Content is protected !!