കൃത്യനിർവഹണത്തിനിടെ പ്രതിയുടെ വെട്ടേറ്റ എക്സൈസ് ഓഫീസർക്ക് റിവാർഡും ഗുഡ് സർവ്വീസ് എൻട്രിയും ലഭിച്ചു

എരുമേലി : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എയ്ഞ്ചൽവാലിയിൽ വച്ച്, സാഹസികമായി പ്രതിയെ പിടിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ, പ്രതിയുടെ വെട്ടേറ്റ് തലയ്ക്ക് പരിക്കേറ്റ എരുമേലി എക്സൈസ് ഓഫിസിലെ സ്‌ക്വാഡ് അംഗം മാമൻ ശാമുവേലിന് എക്സൈസ് കമ്മീഷണറുടെ റിവാർഡും, ഒപ്പം ഗുഡ് സർവ്വീസ് എൻട്രിയും ലഭിച്ചു. റിവാർഡ് തുക ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ എൻ സുൽഫീക്കർ കൈമാറി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർഎ എൻ സുൽഫിക്കറുടെ പ്രത്യേക നിർദ്ദേശപ്രകാരം വാറ്റുചാരായം നിർമ്മാണവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു മാമൻ ശാമുവൽ . അന്വേഷണത്തെ തുടർന്ന് എയ്ഞ്ചൽവാലി സ്വദേശിയായ അനിലിന്റെ വീട്ടിൽ വാറ്റുചാരായം നിർമ്മിക്കുന്നതിനാവശ്യമായ വാഷ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പുറത്തിറങ്ങിയ മാമൻ സാമുവലിനെ പ്രതി അനിൽ വാക്ക് ഉപയോഗിച്ച് വെട്ടുകയായിരുന്നു ആക്രമണം ചെറുത്ത മാമന് ശാമുവേൽ വെട്ട് തടുക്കുകയും തുടർന്ന് വാക്കത്തി യുടെ ചുണ്ട് മാമൻ സാമുവലിനെ തലയ്ക്ക് പിന്നിൽ പതിക്കുകയും ആയിരുന്നു.

സംഭവം അറിഞ്ഞ എക്സൈസ് കമ്മീഷണർ, അപകടം പറ്റിയ മാമൻ ഷൈബുവിനെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണർ അയ്യായിരം രൂപ പാരിതോഷികം മാമൽ സാമുവലിന് വേണ്ടി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുൽഫിക്കറിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന്വ്യാഴാഴ്ച രാവിലെ 12 മണിക്ക് നടന്ന ജില്ലാതല കോൺഫറൻസിൽ വച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുൽഫിക്കർ മാമൻ ശാമുവേലിന് തുക കൈമാറുകയും ചെയ്തു.

error: Content is protected !!