കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
കാഞ്ഞിരപ്പള്ളി : കുരിശുങ്കൽ കവലയ്ക്ക് സമീപം, ഇറക്കം ഇറങ്ങി ലോഡുമായി വന്ന ലോറി, കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപെട്ടു .
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത് . കോട്ടയത്ത് നിന്നും ലോഡുമായി മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് . മണിമല ഭാഗത്തുനിന്നും എത്തിയ കാർ, പൊൻകുന്നം ഭാഗത്തേക്ക് പോകുവാൻ വെട്ടിതിരിച്ചപ്പോൾ, ഇറക്കം ഇറങ്ങിവരികയായിരുന്ന ലോറിയുടെ മുൻപിലേക്കാണ് തിരിഞ്ഞത്. കാറിൽ ഇടിക്കാതിരിക്കുവാൻ ലോറി ഡ്രൈവർ പെട്ടെന്ന് സഡൻ ബ്രെക്കിട്ടതോടെ ലോറി നിയന്ത്രണം തെറ്റി മറിയുകയാരുന്നു ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .