KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമലയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്.

മണിമല: പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമല കറിക്കാട്ടൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. 

പൊന്തന്‍പുഴ രാമനാനി തെങ്ങോലില്‍ പൊന്നമ്മ (60) ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5 മണിയോടെ കറിക്കാട്ടൂർ ജംങ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. ശക്തമായ മഴയിൽ റോഡിൽ തെന്നി നിയന്ത്രണം നഷ്ടമായ കാർ റോഡരികിലൂടെ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന കാൽനടയാത്രക്കാരിയായ പൊന്നമ്മയെ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീണ പൊന്നമ്മയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഉന്നത നിലവാരത്തിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ അപകട പരമ്പര തന്നെയാണ് ഈ പാതയിൽ നടക്കുന്നത്. 

ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇതിനോടകം തന്നെ പാതയുടെ പൊന്തൻപുഴ മുതൽ മണിമല വരെയുള്ള വിവിധ ഭാഗങ്ങളിലായി നടന്നിരിക്കുന്നത്. കഴിഞ്ഞിടെയുണ്ടായ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞിരുന്നു.

error: Content is protected !!