കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാർ റൂം , ഹെൽപ് ഡെസ്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .
കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് കോവിഡ് 19 രണ്ടാം ഘട്ട പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് സഹായകരമായി കോവിഡ് വാർ റൂം , ഹെൽപ് ഡെസ്ക് എന്നിവയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ 2 ആഴ്ചക്കാലമായി പഞ്ചായത്തിൽ നടന്നുവരികയാണ്. ഔദ്യോഗിക തല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് പഞ്ചായത്ത് അങ്കണത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ: എൻ. ജയരാജ് നിർവ്വഹിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽപ്പ് ഡെസ്കിന്റെയും , കൊവിഡ് വാർ റൂമിന്റെയും , വാർഡ് തല കോവി ഡ് പ്രതിരോധ സമിതിയുടെയും , ആംബുലൻസ്, ടാക്സി സേവനങ്ങളുടെയും , ഡോകടർമാരുടെയും ഫോൺ നമ്പരുകൾ അടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും, ഹലോ ഫ്രണ്ട്സ് സ്വീറ്റ്സർലണ്ട് നടപ്പാക്കുന്ന കോവിഡ് സ്വാന്തന പ്രൊജക്ടിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം വിമലജോസഫ്, വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, ക്ഷേമകാര്യ ചെയർ പേഴ്സൺ ശ്യാമള ഗംഗാധരൻ , പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, ബിജു പത്യാല, മഞ്ജു മാത്യു, റാണി ടോമി , ബിജു ചക്കാല, സുമി ഇസ്മായിൽ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, :സൂപ്രണ്ട് വി. സ്വപ്ന, നോഡൽ ഓഫീസർ അജികുമാർ , അക്കൗണ്ടന്റ് ഗോപൻ ,വാർ റൂം കോർഡിനേറ്റർ സുരേഷ്, ആസൂത്രണ സമിതി അംഗങ്ങളായ വി.സജിൻ , അജി കെ.സി എന്നിവർ പങ്കെടുത്തു. യോഗത്തിന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി .എൻ . രാജേഷ് സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ആർ അൻഷാദ് കൃതജ്ഞതയും രേഖപ്പെടുത്തി.