KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ. എം. മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് കേരള കോൺഗ്രസ് (എം)

പൊൻകുന്നം – മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം. മാണിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി കാരുണ്യ ദിനമായി ആചരിച്ചു. കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി കുന്നുംഭാഗം സാഞ്ചിയോവാനി ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം സ്നേഹ വിരുന്നിൽ പങ്കു കൊണ്ടാണ് കാരുണ്യ ദിനം ആചരിച്ചത്.
മദർ സുപ്പീരിയർ മരിയ കടുവാതൂക്കില്‍ ഉദ്ഘാടനം ചെയ്തു. ഷാജി നല്ലേപറമ്പിൽ അധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, അബ്ദുൽ റഹ്മാൻ, മോൻസി ഈറ്റത്തോട്ട് ,റെജി കാവുങ്കൽ,സിസ്റ്റർ തെരേസ, സിസ്റ്റർ ക്ലയർ, സിസ്റ്റർ സെലിൻ ലിജോ കുന്നപ്പള്ളി, ഷാജി നഗരൂർ, ചിന്നമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!