KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനത്തമഴയിൽ ചിറക്കടവ് അടിച്ചുമാക്കൽ റോഡിന്റെ തിട്ടയിടിഞ്ഞ് അപകടാവസ്ഥയിലായി.

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണഭാഗമായി പുനർനിർമിക്കുന്ന ചിറക്കടവ് അടിച്ചുമാക്കൽ പാലത്തിൽ ഗതാഗതം തടസ്സപ്പെടുന്നു. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്തമഴയിൽ തോട്ടിലെ വെള്ളം കരകവിഞ്ഞ് റോഡിലൂടെ കുത്തിയൊഴുകി തിട്ടയിടിഞ്ഞ് അപകടാവസ്ഥയിലായി.

പുതിയതായി പാലം നിർമിക്കുന്നതിനാൽ ഇവിടെ തോടിന് വീതി കുറഞ്ഞിട്ടുണ്ട്. ഇതോടെ മഴ പെയ്താൽ ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനാവാതെ കരയിലേക്ക് കുത്തൊഴുക്ക് രൂപപ്പെടുകയാണ്. ഒരുദിവസം രാത്രി മുഴുവൻ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ചെളിനിറഞ്ഞ നിലയിലായി പ്രദേശം. ചെറിയ മഴ പെയ്താൽപ്പോലും ഇതുവഴി വാഹനങ്ങൾക്ക്‌ കടന്നുപോകാനാവില്ല.

കോവിഡ് സേവനങ്ങൾക്കായി സന്നദ്ധപ്രവർത്തകരുടെയും ജാഗ്രതാസമിതികളുടെയും വാഹനങ്ങൾ അതുമൂലം മൂന്നുകിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം. ആശുപത്രിയാത്രകൾക്ക് തടസ്സമുണ്ടാകുമെന്നതിനാൽ അടിയന്തരമായി ഇവിടം ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

error: Content is protected !!