‘ ‘എന്റെ നാട് ചിറക്കടവ്’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ നാടിന് ഉപകാരമാകുന്നു

• എന്റെ നാട് ചിറക്കടവ് ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ലോഗോ 

ചിറക്കടവ്: കാൽനൂറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനുശേഷമാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊൻകുന്നം-പുനലൂർ റോഡ് ഹൈവേ നിലവാരത്തിലെത്തുന്നത്. അങ്ങനെ ആറ്റുനോറ്റ് കാത്തിരുന്നതുകൊണ്ട് വഴി നന്നാകണമെന്നാണ് നാടിന്റെ ആഗ്രഹം. ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി. നടത്തുന്ന പണികളിലെ വീഴ്ചകൾ കണ്ടപ്പോൾ പ്രതികരിക്കാൻ രാഷ്ട്രീയകക്ഷികളാരും തയ്യാറാകാതിരുന്നപ്പോൾ ഇവർ തയ്യാറായ ഒരു നാട്ടുകൂട്ടം. ഇത് ‘എന്റെ നാട് ചിറക്കടവ്’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ. പൊൻകുന്നംമുതൽ മണിമലവരെയുള്ള നിർമാണത്തിലെ പാളിച്ചകൾ ജനങ്ങളുടെ ചർച്ചയാക്കുന്നതിൽ ഇവർ വിജയിച്ചു. രാഷ്ട്രീയപാർട്ടികൾ പലരും വിഷയമേറ്റെടുക്കാൻ മടിച്ചപ്പോൾ ചില ജനപ്രതിനിധികളെങ്കിലും മുൻപിലേക്കുവന്നു. ജനങ്ങൾക്കൊപ്പംനിന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങിയപ്പോൾ അത് ചിറക്കടവ് എന്ന നാടിന്റെ വിജയമായി. 

ഒന്നുംരണ്ടും പേരല്ല രണ്ടായിരംപേരാണ് ഈ കൂട്ടായ്മയിലുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ചിറക്കടവ് പഞ്ചായത്ത് നിവാസികൾ ഇതിൽ സജീവം. ചിറക്കടവുകാരനാണ് എന്നതുമാത്രമാണ് ഇതിൽ ചേർക്കുന്നതിനുള്ള യോഗ്യത. അവർക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ, ഇവിടെ രാഷ്ട്രീയം ചർച്ചചെയ്യില്ലെന്ന് കൂട്ടായ്മയെ സജീവമാക്കി നിർത്തുന്ന പുന്നശ്ശേരിയില്ലം മനോജ് പറയുന്നു. 

ഹൈവേയിൽ പരിഹരിക്കപ്പെടേണ്ടവ 

വല്ലാതെവളവുള്ള വഴി, പക്ഷേ, അത് നിവരാൻപാകത്തിൽ ശ്രമമില്ല. ഏറ്റെടുത്ത സ്ഥലംപോലും പലയിടത്തും പൂർണമായി വിനിയോഗിച്ചില്ല. ആവശ്യത്തിന് വീതിയുണ്ടാകേണ്ട സ്ഥലത്ത് അനാവശ്യമായി ക്രാഷ്ബാരിയർ സ്ഥാപിച്ച് വീതികുറച്ചു. (ഈ വിഷയം ജനങ്ങൾ ഏറ്റെടുത്തതോടെ ക്രാഷ്ബാരിയർ മാറ്റി). പൊൻകുന്നത്തുനിന്നെത്തുന്ന വാഹനങ്ങൾ തെക്കേത്തുകവലയിൽ വളവ് തിരിയണമെങ്കിൽ റോഡിന്റെ മധ്യവര കടന്നുപോകേണ്ടിവരും. അത് അപകടങ്ങൾക്കിടയാക്കും. ഇവിടെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതിയെടുക്കണം

error: Content is protected !!