KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബിബിൻ ചന്ദ്രനെ പി.സി ജോർജ്ജ് എം.എൽ.എ ആദരിച്ചു

പൊൻകുന്നം: മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ  ബിബിൻ ചന്ദ്രനെ  ജനപക്ഷ നേതാവ് പി.സി ജോർജ്ജ് എം.എൽ.എ പൊൻകുന്നത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാടയണിച്ച് ആദരിച്ചു.
ജനപക്ഷം ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത് 

മലയാള സാഹിത്യത്തിൽ ബിരുദാനന്ദ ബിരുദവും, അധ്യാപനത്തിൽ ബിരുദവുമുള്ള ബിബിൻ ചന്ദ്രൻ ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. 
നാടകം, കഥ, കാർട്ടൂൺ,കവിത, തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  ബിബിൻ ചന്ദ്രന് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത് ഏറെ സന്തോഷം നൽകുന്നതായും, ലോകത്തിൽ തന്നെ അമൂല്യമായ അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിൽ താൻ അത്ഭുതപ്പെടുതായും   നാടിന്റെയും നാട്ടുകാരുടെയും പ്രിയങ്കരനായ ബിബിൻ ചന്ദ്രനിലൂടെ ഇനിയും പുതിയ സൃഷ്ടികൾ ഉണ്ടാകട്ടെയെന്നും അത്‌ വഴി നിരവധി പുരസ്‌കാരങ്ങൾ ഇനിയും ലഭിക്കട്ടെയെന്നും പിസി ജോർജ്ജ് എം.എൽ.എ കൂട്ടിച്ചേർത്തു. 
ജനപക്ഷം നേതാക്കളായ റെനീഷ് ചൂണ്ടച്ചേരി,പ്രവീൺ രാമചന്ദ്രൻ,ശാന്തികൃഷ്ണൻ അടുക്കോലിൽ,ബിനോയി മാർട്ടിൻ,ബേബിച്ചൻ കോടിയാട്ട്, ബിജു പ്ലാക്കൽ, റെന്നി ജേക്കബ്ബ്, മനീഷ് തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!