പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കാഞ്ഞിരപ്പള്ളി ടൗണിലെ വ്യാപാരികൾക്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം നൽകും

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ പതിനാറാം തീയതി ഉണ്ടായ പ്രളയത്തിൽ കാഞ്ഞിരപ്പള്ളി ടൗണിലെയും സമീപപ്രദേശങ്ങളിലെയും വ്യാപാരികൾക്ക് ആറര കോടി രൂപയിലധികം നാശനഷ്ടങ്ങൾ സംഭവിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിലെ അംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും ധന സഹായം സ്വീകരിച്ച് നാശനഷ്ടങ്ങൾ സംഭവിച്ച യൂണിറ്റിലെ അംഗങ്ങളായ വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി എം .എൽ. എ ഡോക്ടർ ജയരാജനും പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്യൻ കുളത്തുങ്കലിനും യോഗത്തിൽ സ്വീകരണം നൽകും .

ധനസഹായ വിതരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ നവംബർ ഏഴിന് ഞായറാഴ്ച രാവിലെ 10. 30 ന് കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ ഹാളിൽ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറ യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ധനസഹായവിതരണം സെബാസ്റ്റ്യൻ കുളത്തുങ്കലും, യോഗം ഉദ്ഘാടനം ജയരാജ് എം.എൽ.എയും നിർവഹിക്കും യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ മുഖ്യാതിഥിയായിരിക്കും സംഘടന സംസ്ഥാന, ജില്ലാ , താലൂക്ക് , യൂണിറ്റ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

വ്യാപാരികൾക്ക് പ്രാഥമിക കൈത്താങ്ങ് എന്ന നിലയിൽ ഇരുപതിനായിരം രൂപ വരെ ധനസഹായം വിതരണം ചെയ്യും ആകെ 8 ലക്ഷം രൂപയുടെ ധനസഹായം ആണ് പ്രാഥമികമായി വിതരണം ചെയ്യുന്നതാണ് കാഞ്ഞിരപ്പള്ളി ടൗണിലെ 126 ഓടും കടകളിൽ ചെറുകിട ക്കാരായ 60 കടക്കാർക്ക് ആണ് സഹായധനം വിതരണം ചെയ്യുന്നത്

error: Content is protected !!