പിച്ചകപള്ളിമേട് പുനരധിവാസ ഭവനപദ്ധതി; ആറ് വീടുകൾക്ക് സ്ഥലം കണ്ടെത്തി

കാഞ്ഞിരപ്പള്ളി : പ്രകൃതി താണ്ഡവത്തിൽ കാഞ്ഞിരപ്പള്ളി പിച്ചകപള്ളിമേട് മലയടിവാരത്തിലെ മണ്ണിടിച്ചിലിൽ വിട് നഷ്ടപ്പെട്ടവർക്ക് ഒന്നാം ഘട്ടത്തിൽ സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരിച്ച് പത്ത് കുടുംബങ്ങൾക്ക് ഒരു കോടിരൂപ ചെലവിൽ സ്ഥലവും വിടും നിർമ്മിക്കുന്നത്തിനായി രൂപം കൊടുത്ത കൈകോർക്കാം വിടൊരുക്കാം എന്ന ഭവന പദ്ധതിക്കായി ആറ് വീടുകൾക്ക് സ്ഥലം കണ്ടെത്തി. ആറ് വീടുകൾക്കായി 3 സെൻറ് സ്ഥലം വിതം ആറ് വ്യക്തികൾ സ്ഥലം വാഗ്ദാനം ചെയ്തു.

ആദ്യഘട്ടമെന്ന നിലയിൽ ഇനി നാല് വീടുകൾ വയ്ക്കുന്നതിനായി സ്ഥലം കണ്ടെത്തേണ്ടതുണ്ട്.ഈ പ്രദേശത്തെ 25ഓളം പേരെ അടിയന്തരമായി മാറ്റി താമസിപ്പിക്കേണ്ടതായുണ്ട്. നവംബർ ഏഴിന് ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തിലെ 10, 11 വാർഡ് പ്രദേശത്തെ വീടുകൾ സന്ദർശിച്ച് സു മനസ്സുകളിൽ നിന്നും സഹായം തേടുവാൻ മുൻപ് തീരുമാനിച്ചിരുന്നു.ഇപ്പോഴത്തെ കാലാവസ്ഥ മൂലം നവംബർ 14 ന് വീടുകൾ സന്ദർശിക്കാൻ യോഗം തീരുമാനമെടുത്തു. പ്രമുഖ വ്യവസായി അജ്മീ ഫൂഡ് ചെയർമാൻ ഹാജി അബ്ദുൽഖാദർ ചീഫ് കോർഡിനേറ്റർ ബഷീർ തേനംമാക്കലിന് കൈമാറി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ ചെയർമാൻ സുനിൽ തേനംമാക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ ,ഷക്കീല നസീർ , പി.ജിരാജ്, നാസ്സർ മൗലവി , മൺസൂർ മൗലവി, ഹാജി ഷാജഹാൻ, റ്റി ഇ നാസറുദ്ദിൻ , സെയ്യദ് ചെറുകര, ഷിബിലി കറന്റ്സ് , എം.ഐ നൗഷാദ്,ഷിയാസ് മൗലവി , പി.പി അസിസ്, കെ.എസ് ഷാനവാസ്, റ്റി ഇ അബ്ദുൽ സലാം, അൻസാരി വട്ടകപ്പാറ, ലത്തീഫ്ഹാജി , ഷെമീർ നാച്ചിപറമ്പിൽ ,മുഹമ്മദ് ഷാമൗലവി, നെജിബ്കാഞ്ഞിരപള്ളി,ഫിലിപ്പ് പള്ളിവാതുക്കൽ, അൻവർഷാ കോന്നാട്ടുപറമ്പിൽ , അസിബ് ഈട്ടിയ്ക്കൻ ,അമീർ ബധരി,നാസ്സർസലാത്ത്,ജോബികേളിയംപറമ്പിൽ , ഷെമീർ മാഹിൻ , അസിസ് മടുക്കോലിപറമ്പിൽ .ഷാഹിദ് അഹമ്മദ്, ഷിജാഗോപിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!