ബിഷപ്പിനെതിരേ അന്വേഷണം മര്യാദയല്ലെന്ന്‌ പി.സി.ജോർജ്‌

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിനെതിരേ അന്വേഷണം നടത്തുന്നതിനെ വിമർശിച്ച്് പി.സി.ജോർജ് രംഗത്ത്്്. കുറവിലങ്ങാട് പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുന്നത് മര്യാദയല്ല. ബിഷപ്പ് തന്റെ വിശ്വാസികളോടാണ് സംസാരിച്ചത്. അത്തരത്തിലുള്ള ജാഗ്രതാ സന്ദേശം നൽകാൻ ബിഷപ്പിന്‌ അവകാശമുണ്ട്്. നാർക്കോ ജിഹാദ് ഉണ്ടെന്ന് താൻ ആവർത്തിക്കുന്നു. ധൈര്യമുണ്ടെങ്കിൽ കേസെടുക്കാനും ജോർജ് ആവശ്യപ്പെട്ടു. നടൻ ജോജു എറണാകുളത്ത നടത്തിയത് വെറും ഷോയാണ്. താനായിരുന്നെങ്കിൽ കരണത്തു പുകച്ചേനെ. ഇന്ധന വിലവർധനയിൽ ജനം പൊറുതിമുട്ടുമ്പോഴാണ് കോൺഗ്രസ് സമരം ചെയ്തത്. അതിനോട്‌ സഹകരിക്കണം. അല്ലാതെ വഴിയിൽ ഷോ നടത്തരുത്.

മദ്യപിച്ചുവെന്ന് സുധാകരനല്ല പറഞ്ഞത്. പോലീസ് അങ്ങനെ സംശയം പ്രകടിപ്പിക്കുന്നത് ടി.വി. ലൈവ് കണ്ടവർ മനസ്സിലാക്കിയതാണ്. മദ്യമല്ല മറ്റെന്തോ ആണ് കഴിച്ചതെന്നാണ് താൻ സംശയിക്കുന്നതെന്ന്‌ പി.സി.ജോർജ്‌ പറഞ്ഞു.

error: Content is protected !!