ലോക്ക് ഡൗണിൽ കുട്ടികൾക്ക് നഷ്ടപെട്ടത് ഇതാണ്. …

കോവിഡ് ലോക്ക് ഡൗൺ കാലത്ത് വീട്ടകങ്ങളിൽ ഒതുക്കപ്പെട്ടുപോയ ബാല്യങ്ങൾക്ക് നഷ്ട്ടപെട്ടു പോയ സന്തോഷങ്ങൾ തിരികെ കൊടുക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂൾ. ഓൺലൈൻ ക്ലാസ്സുകളിലൂടെ കുട്ടികളുടെ പഠനം മുടങ്ങാതെ നടന്നുവെങ്കിലും, ഗുരുമുഖത്തുനിന്നും നേരിട്ട് ലഭിക്കേണ്ട പലതും ഒന്നര വർഷത്തിലേറെ നീണ്ട ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്ക് നഷ്ട്ടപെട്ടിട്ടുണ്ട്.

ലോക്ക് ഡൗണിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോൾ, കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂലെ എൽപി കോഓർഡിനേറ്റർ മായാ മാത്യു കൊല്ലംകുളം, കുട്ടികൾക്കായി എടുത്ത സംഗീത സാന്ദ്രമായ ഇംഗ്ലീഷ് ക്ലാസ് ഇവിടെ കാണുക .. കുഞ്ഞുങ്ങളെ വീണ്ടും നേരിൽ കണ്ട സന്തോഷത്തിൽ ടീച്ചറും, തങ്ങൾക്ക് ഇടയ്ക്ക് നഷ്ടപെട്ട അമൂല്യങ്ങളായ ക്ലാസുകൾ വീണ്ടും തിരികെ ലഭിച്ച സന്തോഷത്തിൽ കുട്ടികളും.. കോവിഡ് ലോക്ക് ഡൗണിൽ കുട്ടികൾക്ക് നഷ്ടപെട്ടത് ഇത്തരം മനോഹരങ്ങളായ അനുഭൂതികളാണ് എന്നതിൽ സംശയമില്ല . … ആ മനോഹര ദൃശ്യങ്ങൾ ഇവിടെ കാണുക ..

error: Content is protected !!