കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ രാജകീയ യാത്ര.. കറുത്ത കാറിൽ മുഖ്യമന്ത്രി ആദ്യമായി…
വെളുത്ത കാറില്‍ ചീറിപ്പാഞ്ഞുള്ള മുഖ്യമന്ത്രിയുടെ യാത്ര ഇനി പഴയ കാഴ്ച. കറുത്ത കാറാണ് ഇനി കേരളത്തിലെ ഒന്നാം നമ്പര്‍ വാഹനം.
സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കാഞ്ഞിരപ്പള്ളി ടൗണിലൂടെ കടന്നുപോയപ്പോൾ… .
പുതിയതായി വാങ്ങിയ, കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത ഇന്നോവ ക്രിസ്റ്റി കാറിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ യാത്ര. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ കാറൊഴിച്ച് അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികളാണ്. വരും ദിവസങ്ങളില്‍ അവയും മാറി കറുപ്പാകും. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഇതുവരെ വെള്ള വണ്ടികളാണ് ഉപയോഗിച്ചിരുന്നത്.മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ ശുപാര്‍ശ പ്രകാരമാണ് കറുപ്പിലേക്ക് മാറാന്‍ തീരുമാനിച്ചതും 62.5 ലക്ഷം രൂപ മുടക്കി കറുത്ത കാറുകള്‍ വാങ്ങിയതും.
പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വി.വി.ഐ.പികൾ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വി.വി.ഐ.പിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമുള്ള ശിപാർശയാണ് മുൻ ഡി.ജി.പി നൽകിയിരുന്നത്. അതാണ് സർക്കാർ അംഗീകരിച്ച് നടപടിയിലേക്ക് കടന്നത്.