ശബരിമല :ഇതുവരെ ലഭിച്ചത് 93 കോടി രൂപ

മകരവിളക്കിനായി നടതുറന്നശേഷം ഇതുവരെ 1.3 ലക്ഷം പേർ ശബരിമല ദർശനത്തിനെത്തി. ഇത്തവണ തീർത്ഥാടനം തുടങ്ങി ഇതുവരെ 93 കോടി രൂപ നടവരവും ലഭിച്ചു. മണ്ഡലകാലത്തു‌മാത്രം 84 കോടി രൂപയാണ് ലഭിച്ചത്.

സ്വാമിമാരുടെ വരവ് കൂടിയതോടെ, വനംവകുപ്പ് അധികൃതരുടെ അഭിപ്രായം പരിഗണിച്ച് കാനനപാത ഒരുമണിക്കൂർകൂടി തുറന്നിടും. എരുമേലി കോഴിക്കൽകടവിൽ അഞ്ചരമുതൽ 11.30 വരെ തുറന്നുനൽകും. അഴുതക്കടവ്, മുക്കുഴി എന്നിവിടെ ഏഴുമുതൽ ഒരുമണിവരെയും തുറന്നിടും.

സന്നിധാനത്ത് പകൽസമയത്തും വിരി നൽകാനും തീരുമാനമായി. കോവിഡിന്റെ സാമൂഹ്യവ്യാപനം വരാതിരിക്കാനും ദേവസ്വംബോർഡ് ശ്രദ്ധിക്കുന്നുണ്ടെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാരിയർ പറഞ്ഞു. അതേസമയം. മുന്നൊരുക്കങ്ങളിൽ കൃത്യത വരുത്തണമെന്ന് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. കൂടുതൽ വ്യൂപോയിന്റുകൾ ഒരുക്കുമ്പോൾ എല്ലാവകുപ്പുകളിലും ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!