മണിമല ഫൊറോന പള്ളിയിൽ പ്രദക്ഷിണം ഇന്ന്, പ്രധാന തിരുനാൾ നാളെ
മണിമല: ഹോളി മെയ്ജൈ ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ടൗൺ പ്രദക്ഷിണം ഇന്നു നടക്കും. രാത്രി ഏഴിനാണ് വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുസ്വരൂപവുമായിട്ടുള്ള പ്രദക്ഷിണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദക്ഷിണം നടക്കുക. വിശ്വാസികളും വ്യാപാരികളും പ്രദക്ഷിണം കടന്നു പോകുന്ന വഴിത്താരയിലെ ഇരുവശങ്ങളും അലങ്കരിച്ചു കഴിഞ്ഞു. കറിക്കാട്ടൂർ കുരിശടിയിൽ നിന്ന് ആരംഭിച്ച് മണിമല ടൗൺ ചുറ്റി പള്ളിയിൽ പ്രദക്ഷിണം സമാപിക്കും.
തിരുനാളിനോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന – ഫാ. ജെയിംസ് പി. കുന്നത്ത്, 7.30ന് വിശുദ്ധ കുർബാന, പ്രസംഗം – തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാർ കൂറിലോസ്, 10.30ന് വിശുദ്ധ കുർബാന, പ്രസംഗം – ഫാ. നോബിൻ മടോലിൽ സിഎംഐ, ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, പ്രസംഗം – ഫാ. ജോമോൻ കടപ്രാകുന്നേൽ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം – ഫാ. തോമസ് മതിലകത്ത് സിഎംഐ, രാത്രി ഏഴിന് ആഘോഷപൂർവമായ പ്രദക്ഷിണം, തുടർന്ന് ആകാശവിസ്മയം.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന – ഫാ. ജോൺ വി. തടത്തിൽ, 7.30ന് വിശുദ്ധ കുർബാന, പ്രസംഗം – കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ഫാ. ടൈറ്റസ് രാൻസി കളപ്പുരയ്ക്കൽ സഹകാർമികനായിരിക്കും. പത്തിന് ആഘോഷമായ റാസകുർബാന – ഫാ. ജേക്കബ് നടുവിലേക്കളം, പ്രസംഗം – ആർച്ച് ഡീക്കൻ ബിനോയി ആലപ്പാട്ട് സിഎംഎഫ്, ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന, പ്രസംഗം – ഫാ. ജിജോ മാറാട്ടുകളം, തുടർന്ന് പ്രദക്ഷിണം, വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, പ്രസംഗം – ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ.
തിരുനാളിനോടനുബന്ധിച്ച് ഒന്നാം തീയതി ആരംഭിച്ച 45-ാമത് ബൈബിൾ കൺവൻഷൻ ഇന്നലെ സമാപിച്ചു. കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സിറിയക് കോട്ടയിൽ വചനസന്ദേശം നൽകി.