KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകർക്ക് 52.57 ലക്ഷം രൂപയുടെ സഹായം ലഭിച്ചു – ഡോ.എൻ.ജയരാജ്

Dr N Jayaraj MLA

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 52,57,000 രൂപയുടെ സഹായം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകർക്ക് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. 2021 മെയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച 492 അപേക്ഷകള്‍ക്കായിട്ടാണ് ഇത്രയും തുക അനുവദിച്ചത്.

ഇത് കൂടാതെ 47 അപേക്ഷകള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതും കൂടി ലഭിക്കുമ്പോള്‍ ആകെ തുകയില്‍ വര്‍ദ്ധനവുണ്ടാകും. വില്ലേജടിസ്ഥാനത്തില്‍ ലഭിച്ച തുക (അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍) 1.ആനിക്കാട് – 4,79.000 (71), 2. ചിറക്കടവ് – 5,77,000 (59), 3.കങ്ങഴ – 4,35,000 (48), 4.കാഞ്ഞിരപ്പള്ളി – 10,36,000 (99), 5.കറുകച്ചാല്‍ – 8,53,500 (62), 6.മണിമല – 3,37,500 (35), 7.നെടുങ്കുന്നം – 5,05,000 (49), 8.വാഴൂര്‍ – 8,56,000 (88), 9.വെള്ളാവൂര്‍ (19). ധനസഹായം അനുവദിക്കപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ഇതിനോടകം എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്നുണ്ടെന്നും ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!