ലോക ക്യാൻസർ ദിനത്തിൽ മുടി മുറിച്ചുനൽകി യുവാക്കൾ മാതൃകയായി

മണിമല: നന്മയുടെ വേറിട്ട വഴിയിലൂടെ മണിമലയുടെ യൗവനം മാതൃകയായി . ലോക ക്യാൻസർ ദിനത്തിലാണ് തങ്ങൾ ഓമനിച്ച് വളർത്തിയ തലമുടി കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ട ക്യാൻസർ ബാധിതർക്ക് കൃത്രിമ മുടി നിർമ്മിക്കുവാൻ മുറിച്ച് നൽകി ഒരു കൂട്ടം യുവതി – യുവാക്കൾ സമൂഹത്തിനാകെ മാതൃകയായത്.

ഡിവൈഎഫ്ഐ മണിമല മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പി സൈമൺ, ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ, സിപിഐ (എം) മണിമല ലോക്കൽ സെക്രട്ടറി ജി.സുജിത്കുമാർ ഉൾപ്പെടെയുള്ളവർ പരിപാടിക്ക് പിന്തുണയുമായെത്തി.

ആദ്യ ഘട്ടത്തിൽ ഏഴ് യുവതി – യുവാക്കളാണ് മുടി സംഭാവന ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയംഗം ടി. അഭിലാഷ്, മണിമല മേഖല സെക്രട്ടറി അജ്മൽ സലീം, പ്രസിഡണ്ട് ബിപിൻ സി.ജെ, അനൂപ് കെ , മാളു സദാനന്ദൻ, രതീഷ് മുക്കട തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!