പൊൻകുന്നം ഡിവിഷനിൽ മൂന്നരക്കോടിയുടെ വികസനം
പൊൻകുന്നം: ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷനിൽ നടക്കുന്നത് മൂന്നരക്കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ. മൂന്നു കോടി 32.5 ലക്ഷം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് ഡിവിഷനിൽ നടക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതികൾക്കായി ഡിവിഷനിലാകെ വിനിയോഗിച്ച തുകയാണിത്. പദ്ധതികളിൽ പൂർത്തീകരിച്ചവയും പ്രവർത്തനങ്ങൾ നടക്കുന്നതുമുണ്ട്. മാർച്ച് ആകുന്നതോടെ പദ്ധതികൾ പൂർണമായി പൂർത്തീകരിക്കുമെന്നു ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ ഡിവിഷൻ മെംബർ ടി.എൻ. ഗിരീഷ് കുമാർ പറഞ്ഞു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിന് 26 ലക്ഷം രൂപയും വാഴൂർ ഗവൺമെന്റ് ഹൈസ്കൂളിന് 20 ലക്ഷം രൂപയും കോത്തല ഗവൺമെന്റ് ഹൈസ്കൂളിന് 21 ലക്ഷം രൂപയും കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിന് 12 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പള്ളിക്കത്തോട് പഞ്ചായത്ത് വെട്ടിക്കയം എസ്സി കോളനി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 3.5 ലക്ഷം, വാഴൂർ പഞ്ചായത്ത് എരുമത്തല കോളനി സമഗ്ര വികസനത്തിനായി 10 ലക്ഷം രൂപയും
അനുവദിച്ചു.