റിപ്ലബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കൃഷ്ണപ്രിയയെ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആദരിച്ചു
പൊൻകുന്നം : പുതിയ തലമുറയ്ക്ക് പ്രചോദനമാകുവാൻ കൃഷ്ണപ്രിയയ്ക്ക് കഴിയട്ടെയെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് . ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ കൃഷ്ണപ്രിയയ്ക്ക് ലഭിച്ചത് അപൂർ വ്വഭാഗ്യമാണ്. ഓരോ ഭാരതീയർക്കും ഇത് അഭിമാന നിമിഷമാണെന്നും കേരള സർക്കാരിന്റെ ആദരവ് അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റിപ്ലബ്ലിക് ദിനത്തിന്റെ 73-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ഭരതനാട്യം അവതരിപ്പിച്ച കോട്ടയം ബസേലിയസ് കോളജിലെ ഒന്നാം വർഷ സുവോളജി വിദ്യാർത്ഥിനി ചെറുവള്ളി കിഴക്കയിൽ കൃഷ്ണപ്രിയയ്ക്ക് യൂത്ത് ഫ്രണ്ട് (എം) ന്റെ ആദരവ് കൈമാറുകയായിരുന്നു ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്.
യൂത്ത് ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ .ബി.പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ഷാജി നല്ലേപ്പറമ്പിൽ , ചിറക്കടവ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ,ഷൈല ജോൺ , നിതിൻ ജോസ് , അരുൺ കൃഷ്ണൻ , ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.