ഭീതി പടർത്തി ചെന്നാപ്പാറയിൽ വീണ്ടും പുലി, വീടിന്റെ സിറ്റൗട്ടിൽ പുലിയെ കണ്ടു, നായയെ ആക്രമിച്ചു
മുണ്ടക്കയം : ചെന്നാപ്പാറ പ്രദേശം വീണ്ടും പുലിപ്പേടിയിൽ.. ആനയും കാട്ടുപോത്തും പുലിയും പ്രദേശവാസികളെ നിവാസികളെ ഭീതിയുടെ മുൾമുനയിലാക്കിയിട്ട് മാസങ്ങളായി. ജനങ്ങൾ ഉറക്കമില്ലാതെ കഴിഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതെ അധികൃതർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്യമൃഗങ്ങളെ നാട്ടിൽ കാണാതിരുന്നതോടെ ആശ്വാസത്തിലായ പ്രദേശവാസികളെ വീണ്ടും ഭീതിലാക്കി പുലിയെത്തി.
ചെന്നാപ്പാറ മുകൾ ഭാഗത്ത് ബി ഡിവിഷൻ ഫീൽഡ് ഓഫീസർ എം എസ് റെജിയുടെ വീടിന്റെ സിറ്റൗട്ടിലാണ് പുലിയെ കണ്ടത്.
വെള്ളിയാഴ്ച രാത്രി 9.30 ന് സിറ്റൗട്ടിൽ കിടന്നിരുന്ന പട്ടി കുരയ്ക്കുന്നത് കേട്ട് ലൈറ്റ് ഇട്ട് വാതിൽ തുറന്നു നോക്കുകയും തൊട്ട് മുന്നിൽ നിന്നും പുലി ഓടി പോകുന്ന കാഴ്ചയുമാണ് കണ്ടത്…. പുലിയുടെ ആക്രമണത്തിൽ വളർത്തു നായയ്ക്കു പരിക്ക് പറ്റിയിട്ടുണ്ട്…
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി… ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ മേഖലയിൽ കുഞ്ഞു കുട്ടികൾ ഉൾപ്പെടെയുള്ള തൊഴിലാളി കുടുംബങ്ങൾ പകൽ സമയത്തു പോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്….മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടിട്ട് രണ്ടാഴ്ചകാലം ആയിട്ടും പുലിയെ പിടിക്കാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്….. എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഫോറസ്ററ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തേണ്ടി വരുമെന്ന് പ്രദേശവാസികൾ അറിയിച്ചു.