കളഞ്ഞുകിട്ടിയ ഒരുലക്ഷത്തോളം രൂപ ഉടമസ്ഥയെ കണ്ടെത്തി തിരികെനൽകി മാതൃകയായി

പൊൻകുന്നം : കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണപ്പണിക്കരാണ് വഴിയിൽ കിടന്നുകിട്ടിയ ഒരുലക്ഷത്തോളം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥയെ കണ്ടെത്തി തിരിയെ ഏൽപ്പിച്ചു സമൂഹത്തിന്ന് മാതൃകയായത്. കൊടുങ്ങൂർ അമ്പലം ചാമംപതാൽ റോഡിൽ വാഴൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ മുട്ടമ്പലത്ത് വീട്ടിൽ റെനിയുടെ ഒരുലക്ഷത്തോളം രൂപ അടങ്ങിയ ബാഗാണ് നഷ്ടപെട്ടത്.

വഴിയിൽ നിന്നും ബാഗ് ലഭിച്ച ഉടൻ, ഉണ്ണികൃഷ്ണപ്പണിക്കർ വാഴൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ അജിത് കുമാറിനെ വിവരം അറിയിക്കുകയും ബാഗുമായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തുകയും ചെയ്തു. മെമ്പർ ഉടൻതന്നെ ബാഗിൽ നിന്നും കിട്ടിയ ഫോൺ നമ്പറിൽ ഉടമസ്ഥയെ ബന്ധപ്പെടുകയും ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് വരാൻ അറിയിക്കുകയും ചെയ്തു ഗ്രാമപഞ്ചായത്തിലെത്തിയ ഉടമസ്ഥയ്ക്ക് ഉണ്ണികൃഷ്ണപ്പണിക്കർ ബാഗ് തിരികെ നൽകി.

error: Content is protected !!