വൈദ്യുതി ഉത്പ്പാദനത്തിന് സൗരോർജ്ജ സംവിധാനങ്ങൾ ഏറെ ഫലപ്രദമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
കാഞ്ഞിരപ്പള്ളി: ജലവൈദ്യുത പദ്ധതികളിലൂടെ ഉത്പ്പാദിക്കുന്ന വൈദ്യുതിയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ.കൃഷ്ണൻകുട്ടി ട് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ചെലവ് കുറഞ്ഞ ഊർജ്ജസ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണം. ഗാർഹിക, കാർഷീക ഊർജ്ജ ആവശ്യങ്ങൾക്ക് സൗരോർജ്ജ സംവിധാനങ്ങൾ ഏറെ ഫലപ്രദമാണെന്നും ഇത് സജ്ജമാക്കാൻ സർക്കാർ മികച്ച പ്രോത്സാഹനമാണ് നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു . ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്.ഇ.ബി. ലിമിറ്റഡ് ഐ.ടി. ആന്റ് വിതരണ വിഭാഗം ഡയറക്ടര്‍ എസ്. രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍. തങ്കപ്പന്‍ (കാഞ്ഞിരപ്പള്ളി), അഡ്വ. സി.ആര്‍. ശ്രീകുമാര്‍ (ചിറക്കടവ്), ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഗ്രാമ പഞ്ചായത്തംഗങ്ങളായ മഞ്ചു മാത്യു, ആന്റണി മാര്‍ട്ടിന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക് സ്വാഗതവും ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ( ദക്ഷിണ മേഖല ) ചീഫ് എഞ്ചിനീയര്‍ കെ.എസ്. ഡാണ്‍ നന്ദിയും പറഞ്ഞു.